13.9.08

അദ്ധ്യായം 3 - പുതിയ ബ്ലോഗ് തുടങ്ങാം

ഇന്ന് മലയാളം ബ്ലോഗുകള്‍ സര്‍വ്വസാധാരണമായിരിക്കുന്നു. ഇന്റര്‍നെറ്റില്‍ പല തരം ഭാഷകളില്‍ ബ്ലോഗുകള്‍ ചെയ്യാനുള്ള സൌകര്യമുണ്ട്. ഗൂഗിള്‍ കൂടാതെ യാഹൂ, വേര്‍ഡ്പ്രസ്സ്, അങ്ങനെ മറ്റു പലരും ഈ സേവനം നല്‍കുന്നുണ്ടെങ്കിലും ഗൂഗിള്‍ നല്‍കുന്ന സേവനമാണ് ഇന്ന് ഏറ്റവും മികച്ചു നില്‍ക്കുന്നതെന്ന് പറയാം. 

ഒരു ബ്ലോഗ് തുടങ്ങാന്‍ ആദ്യമായി നിങ്ങള്‍ ചെയ്യേണ്ടത് www.blogger.com എന്ന സൈറ്റ് തുറക്കുക. അപ്പോള്‍ താഴെ കാണിക്കുന്നതുപോലുള്ള ഒരു വിന്‍ഡോ കാണാന്‍ കഴിയും. അവിടെ ചതുരത്തില്‍ അടയാളപ്പെടുത്തിയ CREATE YOUR BLOG NOW എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



ഇപ്പോള്‍ നിങ്ങള്‍ Create a Google Account  എന്ന സ്ക്രീനില്‍ പ്രവേശിക്കും. 

നോട്ട് : www.blogger.com - ല്‍ സ്വന്തമായി ബ്ലോഗ് തുടങ്ങാന്‍ ഒരു ഇ-മെയില്‍ ഐ.ഡി. ആവശ്യമാണ്. 

ആദ്യത്തെ രണ്ടു കോളങ്ങളിലും നിങ്ങളുടെ ഇ-മെയില്‍ ഐ.ഡി. മുഴുവനും ടൈപ്പു ചെയ്യുക. 

അടുത്ത രണ്ടു കോളങ്ങളിലും പാസ് വേര്‍ഡും ടൈപ്പു ചെയ്യുക. എട്ട് അക്ഷരങ്ങള്‍/അക്കങ്ങള്‍ ഉണ്ടായിരിക്കണം.  

അടുത്ത കോളത്തില്‍ ഡിസ്‌പ്ലേ നെയിം എഴുതുക. ബ്ലോഗില്‍ നിങ്ങളുടെ പേര് എങ്ങിനെ വരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ആ പേര് 

(നിങ്ങളുടെ പേരോ തൂലികാനാമമോ ഉപയോഗിക്കാം) ഇവിടെ എഴുതുക. 

അടുത്ത കോളത്തില്‍ എഴുതിയിരിക്കുന്ന വേഡ് വേരിഫിക്കേഷന്‍ തെറ്റാതെ എഴുതുക. 

ഇനി താഴെ കൊടുത്തിരിക്കുന്ന  Acceptance of Terms - ന്റെ മുന്‍പില്‍ കാണുന്ന ചതുരത്തില്‍ ക്ലിക്ക് ചെയ്ത് CONTINUE എന്നെഴുതിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്യുക.



ആദ്യത്തെ കോളത്തില്‍ ബ്ലോഗിന്റെ തലക്കെട്ടിന് എന്തു പേര് നല്‍കണം എന്നാണ് ചോദിച്ചിരിക്കുന്നത്. മലയാളം ബ്ലോഗിന് മലയാളത്തില്‍ തന്നെ നിങ്ങള്‍ക്കിഷ്ടമുള്ള ഒരു പേര് കൊടുക്കാം.

അടുത്ത കോളത്തില്‍ ബ്ലോഗിന്റെ URL എന്തുപേരില്‍ വേണം എന്നു കൊടുക്കണം. ഇവിടെ എഴുതുന്ന പേരുപയോഗിച്ചാണ് നിങ്ങളുടെ ബ്ലോഗ് തുറക്കാന്‍ സാധിക്കുക. ബ്ലോഗിന്റെ തലക്കെട്ടുമായി ബന്ധമുള്ളതോ, ആ പേരുതന്നെയോ URL ആയി നല്‍കാം. അതിനുശേഷം ആ URL ലഭ്യമാണോ എന്നറിയാന്‍ Check Availability എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ നിങ്ങള്‍ ടൈപ്പുചെയ്ത URL മറ്റാരെങ്കിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാം. ഇല്ലെങ്കില്‍ This blog address is available എന്നു മെസേജ് കിട്ടും.

അടുത്ത കോളത്തിലെ വേഡ് വേരിഫിക്കേഷന്‍ എഴുതിയിട്ട് Continue എന്ന ലിങ്കില്‍ അമര്‍ത്തുക.



ഇവിടെ നിങ്ങള്‍ക്ക് ബ്ലോഗ് ടെം‌പ്ലേറ്റ് തിരഞ്ഞെടുക്കാം. നിങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ ധാരാളം ടെം‌പ്ലേറ്റുകള്‍ കൊടുത്തിട്ടുണ്ട്. അങ്ങനെ ഇഷ്ടമുള്ള ഒരു ടെം‌പ്ലേറ്റില്‍ ക്ലിക്ക് ചെയ്തതിനു ശേഷം Continue ക്ലിക്ക് ചെയ്യുക.



ഇവിടെ നിങ്ങളുടെ പുതിയ ബ്ലോഗ് തയ്യാറായിരിക്കുന്നു എന്നുള്ള അറിയിപ്പു ലഭിക്കും. START BLOGGING എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



അഭിനന്ദനങ്ങള്‍! ഇവിടെ നിങ്ങളുടെ പുതിയ ബ്ലോഗ് തുടങ്ങുക എന്ന ആഗ്രഹം സഫലമായിരിക്കുന്നു. ഇനിയും കുറേ കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ട്. അതിനാല്‍ തല്‍ക്കാലം പുതിയ പോസ്റ്റ് എഴുതാതെ ഡാഷ് ബോര്‍ഡിലേക്ക് വരുക. അതിനായി വിന്‍ഡോയുടെ മുകളില്‍ വലതുവശത്തു കാണുന്ന Dashboard എന്നെഴുതിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.



0 comments: